ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്ത് നി‌ൽക്കാതെ ട്രംപ്: ഫ്ലോറിഡയിലേക്ക് മടങ്ങി

ബുധന്‍, 20 ജനുവരി 2021 (21:24 IST)
നിയുക്ത അമേരിക്കൻ പ്രസിഡന്ത് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തുനില്‍ക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനോടു യാത്ര പറഞ്ഞു. എയർ ഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് ഫ്ലോറിഡയിലേക്കാണ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
 
അതേസമയം തിരികെ വരുമെന്ന വിശ്വാസം പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ മടക്കം. കഴിഞ്ഞ നാല് വർഷങ്ങൾ അവിശ്വസനീയമായിരുന്നു.നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും- മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങില്‍ തന്റെ ജീവനക്കാരോടും അനുയായികളോടുമായി ട്രംപ് പറഞ്ഞു.
 
അതേസമയം പുതിയ ഭരണകർത്താവിന് വലിയ ഭാഗ്യവും വിജയവും നേരുന്നുവെന്ന് ബൈഡന്റെ പേര് പരാമർശിക്കാതെ ട്രംപ് പറഞ്ഞു. അമേരിക്കയുടെ 150ൽ അധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ആൾ പങ്കെടുക്കാതിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍