വർണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്‌ക്കും എതിരെ നിലകൊള്ളും: എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്ന് ജോ ബൈഡൻ

ബുധന്‍, 20 ജനുവരി 2021 (22:39 IST)
അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു. യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ വെച്ചാണ് ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌തത്.
 
അതേസമയം ജനാധിപത്യത്തിന്റെ ദിനമാണ് ഇന്നെന്ന് സത്യപ്രതിജ്ഞ ചെയ്‌ത് ജനങ്ങളെ അഭിസംബോധന ചെയ്യവെ ജോ ബൈഡൻ പറഞ്ഞു. ശക്തരായ ആളുകളാണ് അമേരിക്കയെ വിഭജിക്കാൻ ശ്രമിക്കുന്നത്. അവരെ നേരിടാനുള്ള പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായിരിക്കും. ദിവസങ്ങൾക്ക് മുൻപ് ക്യാപ്പിറ്റോളിൽ നടന്ന ആക്രമണത്തിൽ നമ്മൾ ഒരു ജനതയായി ഒപ്പം നിന്നു. ഞാനെന്റെ മുങാമികൾക്ക് നന്ദി പറയുന്നു. യുദ്ധവും സമാധാനവും കടന്ന് വന്നവരാണ് നമ്മൾ. നമുക്ക് ഒരുപാട് കാര്യങ്ങളെ തിരുത്താനും മാറ്റി നിർത്താനുമുണ്ട്.
 
തീവ്ർഅവാദം,വംശീയത എന്നിവയെ നമ്മൾ പോരാടി തോൽപ്പിക്കും ഐക്യത്തോടെ മുന്നോട്ട് പോകും. എബ്രഹാം ലിങ്കൺ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു. എന്റെ രാജ്യത്തെ ഒന്നിച്ച് നിർത്തണം. അതിനായാണ് ഞാൻ നിലക്കൊള്ളുന്നത്. ഞാൻ എല്ലാവരുടെയും പ്രസിഡന്റായിരിക്കും. കൊവിഡ് ഭീതി ആഴത്തിലുള്ളതാണ്.വൈറസും വയലൻസും ഒരുമിച്ചു വന്ന കാലത്തെ നേരിടുവാൻ യൂണിറ്റി കൂടി വേണം.  ഐക്യമില്ലാതെ സമാധാനമില്ല. വികസനമുണ്ടാകില്ല. ഐക്യമാണ് മുന്നോട്ടുള്ള വഴി. അതിന് തുടക്കമിടുന്ന നിമിഷമാണിത്. 
 
ഇത് പുതിയ അമേരിക്കയാണ്. നമുക്ക് പുതുതായി തുടങ്ങാം.പരസ്പരം കേൾക്കാം, SEE, LISTEN, RESPECT. ഞങ്ങളെ പിന്തുണയ്‌ക്കാത്തവരും കേൾക്ക്. നിങ്ങൾ ‍ഞങ്ങളെ വിമർശിക്കൂ, എതി‍ർക്കൂ, വിയോജിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. അതാണ് അമേരിക്ക. ഇത് എല്ലാവരുടെയും പ്രസിഡന്റാണ്. ഒരാളുടെ മാത്രം പ്രസിഡന്റല്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍