ട്രംപ് വാഴ്‌ച്ചയ്‌ക്ക് അവസാനം: അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേറ്റു

ബുധന്‍, 20 ജനുവരി 2021 (22:24 IST)
അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു. ഇന്ത്യൻ സമയം 10:20ന് യു.എസ്. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ വെച്ചാണ് ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌തത്. അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പ്രത്യേകതയും ജോ ബൈഡനുണ്ട്. 78 വയസാണ് ജോ ബൈഡന്റെ പ്രായം.
 
ഇന്ത്യൻ സമയം 9:55നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ആരംഭമായത്. ചടങ്ങുകൾക്ക് മുന്നോടിയായി പ്രശ‌സ്‌ത ഗായികയായ ലേഡി ഗാഗ ദേശീയഗാനം ആലപിച്ചു. മുൻ പ്രസിഡന്റുമാരായിരുന്ന ബാരാക് ഒബാമ,ബിൽ ക്ലിന്റൺ,ജോർജ് ബുഷ് എന്നിവർ ക്യാപിറ്റോളിൽ സത്യപ്രതിജ്ഞ കാണുവാനായി എത്തിയിരുന്നു.
 
അതേസമയം ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിന് കാത്തുനിൽക്കാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് തിരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍