വാഷങ്ടൺ: ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്ന ജനുവരി 20ന് മുന്നോടിയായി. അമേരിക്കയിലുടനീളം സായുധ കലാപങ്ങൾ അരങ്ങേറാൻ സാധ്യതയെന്ന് എഫ്‌ബിഐയുടെ മുന്നറിയിപ്പ്. സംസ്ഥാന തലസ്ഥാനങ്ങളിലും വാഷിങ്ടണിലും അക്രമികൾ കലാപത്തിന് പദ്ധതിയിട്ടതായി രഹസ്യാനന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 16ന് ആക്രണം ആരംഭിയ്ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത് എന്നും സായുധ കലാപം ബൈഡൻ അധികാരമേൽക്കുന്ന 20 വരെ നിണ്ടുനിന്നേയ്ക്കാം എന്നും എഫ്‌ബിഐയെ ഉദ്ധരിച്ച അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനപ്രതിനിധികളെ ആക്രമിയ്ക്കാൻ പദ്ധതിയിട്ടതായും റിപ്പോർട്ടുകളുണ്ട്.