ഗൾഫിൽ വീണ്ടും ചരിത്രകരാർ: ഇസ്രായേലുമായി സഹകരിക്കുന്ന രണ്ടാമത്തെ അറബ് അറബ് രാഷ്ട്രമായി ബെഹ്റൈൻ

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2020 (07:21 IST)
ബെഹ്‌റൈൻ ഇസ്രായേലുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഈ വിവരം ലോകത്തെ അറിയിചത്. അമേരിക്കയുടെ രണ്ട് സുഹൃത്ത് രാജ്യങ്ങൾ സൗഹൃദത്തിലേക്ക് പോകുകയാണെൻൻ ട്രംപ് ട്വീറ്റ് ചെയ്‌തു.
 
കഴിഞ്ഞ ഒരു മാസട്ടിനിടയിൽ ഇസ്രായേലുമായി സഹകരണം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് ബെഹ്‌റൈൻ.മൂന്നാഴ്‌ച്ച മുൻപ് യുഎഇ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിച്ചിരുന്നു. ട്രംപിന്റെ ഇടപെടലിലാണ് മേഖലയിൽ പുതിയ മാറ്റങ്ങൾ. നേരത്തെ സൗദി തങ്ങളുടെ വ്യോമപാത ഇസ്രായേലിനായി തുറന്നുകൊടുക്കുകയും ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article