ജോ ബൈഡനും കമലാ ഹരിസും വാക്‌സിൻ വിരുദ്ധപ്രസ്‌താവനകൾ നടത്തുന്നു, തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വാക്‌സിനെന്ന് ട്രംപ്

ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (12:37 IST)
കൊവിഡിനെതിരെയുള്ള പ്രതിരോധവാക്‌സിൻ നവംബറിന് മുൻപ് തന്നെയെന്ന സൂചന വീണ്ടും നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം തന്റെ രാഷ്ട്രീയ എതിരാളികൾ വാക്‌സിനെ പറ്റിയുള്ള പൊതുജനവിശ്വാസം ഇൽലതാക്കാൻ ശ്രമിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
 
നവംബറിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാക്‌സിൻ പുറത്തിറക്കിയാൽ അതിൻ‌റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് വിശ്വസിക്കാൻ കഴിയില്ലെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം.പുറത്തിറക്കുന്ന വാക്സിന് സുതാര്യതയും ശാസ്ത്രീയ വസ്തുതകളും വേണമെന്ന് ജോ ബൈഡനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
 
അതേസമയം വാക്‌സിൻ ‌ വിരുദ്ധ പ്രസ്താവനകൾ നടത്തി ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയാണെന്ന് ജോ ബൈഡനും കമലാ ഹാരിസും ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വാക്സിൻ പുറത്തിറക്കുമെന്നും അത് സുരക്ഷിതവും ഫലപ്രദവുമായിരിക്കുമെന്നും ട്രംപ് ആവർത്തിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍