തുടരെ തോൽവികൾ: രാഹുൽ ഗാന്ധിയിൽ അവിശ്വാസം രേഖപ്പെടുത്തി നേതാക്കൾ

ശനി, 29 ഓഗസ്റ്റ് 2020 (12:24 IST)
രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവികൾക്ക് ശേഷം 2024ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ രാഹു‌ൽ ഗാന്ധിക്ക് സാധിക്കുമെന്ന് കരുതുനില്ലെന്ന് കോൺഗ്രസ് നേതാക്കൾ. പാർട്ടിയുടെ ഇപ്പോഴത്തെ നിലവെച്ച് വേണം നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനെന്നും ഇവർ അഭിപ്രായപ്പെട്ടു.
 
രാഹുൽഗാന്ധിക്ക് 2024ലെ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ ജയിപ്പിക്കാനാവശ്യമുള്ള ശേഷിയുണ്ടെന്ന് പറയാനാവില്ല. 2014ലും 2019ലും ആവശ്യമായ സീറ്റുകൾ കോൺഗ്രസിന് നേടാനായില്ലെന്ന കാര്യം മറക്കരുത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മനസിലാക്കണം കത്തെഴുതിയവരിൽ ഒരാൾ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍