തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആരോപണവുമായി മന്ത്രി ഇപി ജയരാജൻ. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എംഎൽഎ മാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണ് എന്നും. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യുഡിഎഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന് ബിജെപിയെ കൂട്ടുപിടിച്ചു എന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ മന്ത്രി ആരോപിയ്ക്കുന്നു.
തീപിടുത്തം നടന്ന് മിനിറ്റുകൾക്കകം ബിജെപി, യുഡിഎഫ് നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി. സ്ഥലത്തെത്തിയ ബിജെപി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങൾ. തീപിടുത്തം നടന്ന് മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട് സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച് പ്രതികരിക്കുമെന്ന് മാധ്യമങ്ങൾക്ക് സന്ദേശം പോയി എന്നിങ്ങനെയാണ് മന്ത്രി ഇപി ജയരാജിന്റെ ആരോപണങ്ങൾ.