ഡൽഹി: പാർട്ടിയിൽ സംഘടനാ തെരെഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തേയ്ക്ക് കോൺഗ്രസ് പ്രതിപാക്ഷത്തുതന്നെയായിരിയ്ക്കും എന്ന് പാർട്ടി പ്രവർത്തക സമിത് അംഗവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദ്. പാർട്ടിയിൽ സ്ഥാനങ്ങളിൽ ഇരിയ്ക്കുന്ന പലർക്കും ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലെന്നും എഎൻഐയ്ക്ക് നൽകിയ ആഭിമുഖത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു.
തെരെഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദവിയിലെത്തുന്നവർക്ക് കുറഞ്ഞത് അൻപത്തിയൊന്നും ശതമനത്തിന്റെ പിന്തുണയുണ്ട് എന്നാണ് അർത്ഥം. അല്ലാതെ എത്തുന്നവർക്ക് ഒരു ശതമനത്തിന്റെ പോലും പിന്തുണ ഉണ്ടകണമെന്നില്ല. വലിയ നേതാക്കൾ ശുപാർശ ചെയ്യുന്നവരെയാണ് ഇപ്പോൾ സംസ്ഥാനങ്ങളിൽ പ്രസിഡന്റായി നിശ്ചയിയ്ക്കുന്നത്. താഴെ തട്ടുമുതൽ പ്രവർത്തക സമിതിയിൽ വരെ ഈ രീതിയാണെന്നും അടുത്ത ആൻപത് വർഷത്തേക്ക് കൂടി പ്രതിപക്ഷത്തിരിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത് എങ്കിൽ തെരെഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നും ഗുലാംനബി ആസാദ് വിമർശനം ഉന്നയിച്ചു.