Karkidakam: കര്‍ക്കടക മാസം പിറന്നു; ഇനി രാമായണകാലം

രേണുക വേണു

വ്യാഴം, 17 ജൂലൈ 2025 (08:27 IST)
Karkidakam

Karkadakam: ഇന്ന് കര്‍ക്കടകം ഒന്ന്. മലയാള മാസങ്ങളിലെ അവസാന മാസമായ കര്‍ക്കടകത്തെ രാമായണ മാസം, പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിശേഷിപ്പിക്കാം. കര്‍ക്കടക മാസം പൊതുവെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറഞ്ഞ കാലമാണ്.
 
ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കര്‍ക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്. 
 
രാമായണ ഭക്തിക്കു പ്രത്യേകം സമര്‍പ്പിച്ച മാസം കൂടിയാണ് കര്‍ക്കടകം. മത്സ്യമാംസാദികള്‍ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നല്‍കുന്ന കാലം. നാലമ്പല തീര്‍ത്ഥാടനമാണ് കര്‍ക്കടക മാസത്തിലെ മറ്റൊരു പ്രത്യേകത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍