Karkadakam: മലയാളികള്‍ കര്‍ക്കടക മാസത്തിലേക്ക്. മിഥുന മാസത്തിലെ അവസാന ദിനമാണ് നാളെ. മറ്റന്നാള്‍ (ജൂലൈ 17) കര്‍ക്കടകം ഒന്ന്. മലയാള മാസത്തിലെ അവസാന മാസമാണ് കര്‍ക്കടകം.
കര്‍ക്കടകം ഒന്നിന്റെ തലേന്ന് കര്‍ക്കടക സംക്രാന്തി എന്നാണ് അറിയപ്പെടുക. സൂര്യന്‍ കര്‍ക്കടക രാശിയിലേക്ക് മാറുന്നതിനെയാണ് സംക്രാന്തി എന്ന് പറയുന്നത്. ഇത് ആറ് മാസത്തെ ഉത്തരായനത്തിന്റെ അവസാനവും ദക്ഷിണായനത്തിന്റെ തുടക്കവുമാണ്.
പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിളിക്കപ്പെടുന്ന കര്‍ക്കടക മാസം പൊതുവെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറഞ്ഞ കാലമാണ്. ജൂലൈ 16 ബുധനാഴ്ച ിഥുനം 32 ആണ്.
ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കര്‍ക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്.
രാമായണ ഭക്തിക്കു പ്രത്യേകം സമര്‍പ്പിച്ച മാസം കൂടിയാണ് കര്‍ക്കടകം. മത്സ്യമാംസാദികള്‍ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നല്‍കുന്ന കാലം.