വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിങ്. ഇസ്രായേലും യുഎഇയും തമ്മിലുള്ള സഹകരണ കരാറിന് മധ്യസ്ഥത വഹിച്ചതിനാണ് ട്രംപിനെ 2021ലെ നോബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്‌തിരിക്കുന്നത്.
കശ്‌മീര്‍ വിഷയത്തിൽ മധ്യസ്ഥത വഹിയ്ക്കാൻ ട്രംപ് പ്രകടിപ്പിച്ച താൽപര്യവും നാമനിര്‍ദേശത്തില്‍ പരാമർശിയ്കുന്നുണ്ട്. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്നും ക്രിസ്‌റ്റ‌്യന്‍ ടൈബ്രിങ് നാമനിർദേശത്തിൽ പറയുന്നു. ഉത്തര-ദക്ഷിണ കൊറിയ തര്‍ക്കം പരിഹരിക്കാന്‍ മാധ്യസ്ഥത വഹിച്ചതിൽ 2018ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തുനും ക്രിസ്റ്റ്യന്‍ ടൈബ്രിങ് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരുന്നു.