ഡ്രൈവറായി നിയമിച്ചതിന് ശേഷം പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പലവട്ടം ആവശ്യപ്പെട്ടു എങ്കിലും പ്രതിയായ നൗഫൽ ഇത് ഹാജരാക്കിയില്ല എന്ന് 108 ആംബുലൻസ് നടത്തിപ്പ് കമ്പനി. നൗഫലിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നടത്തിപ്പ് കമ്പനി പൊലീസിന് കൈമാറി. നൗഫലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്.
അതേസമയം, ആംബുലന്‍സിന്റെ ജിപിഎസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന മോട്ടര്‍ വാഹനവകുപ്പിന്റെ വാദം പൊലീസ് തള്ളി. ജിപിഎസിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. മാനസികമായും ശാരീരികമായും ആവശനിലയിലായ പെൺകുട്ടി മൊഴി നൽകാനാകുന്ന സ്ഥിതിയിലല്ല എന്ന് പൊലീസ് വ്യക്തമാക്കി.