ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം മറ്റു രാജ്യങ്ങളിൽ നിർത്തിവച്ചത് അറിയിച്ചില്ല, സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോൾ ജനറലിന്റെ നോട്ടീസ്

വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (08:31 IST)
ഡൽഹി: ഓക്സ്ഫഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ് നൽകി ഡ്രഗ്സ് കൺട്രോൾ ജനറൽ. ഓക്സ്‌ഫഡ് വാക്സിന്റെ പരീക്ഷണം മറ്റു രാജ്യങ്ങളിൽ നിർത്തിവച്ചത് ഡ്രഗ്സ് കൺട്രോളറെ എന്തുകൊണ്ട് അറിയിച്ചില്ല എന്നതിൽ വിശദീകരണം ആരാഞ്ഞുകൊണ്ടാണ് നോട്ടീസ് നൽകിയിരിയ്ക്കുന്നത്.
 
പരീക്ഷണത്തിനിടെ വാക്സിൻ സ്വീകരിച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് വാക്സിന്റെ പരീക്ഷണം മറ്റു രാജ്യങ്ങളിൽ നിർത്തിവച്ചിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ എന്തുകൊണ്ട് പരീക്ഷണം നിർത്തിവയ്ക്കുന്നില്ല എന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ആരാഞ്ഞു. ഇക്കാര്യത്തിൽ വ്യക്തമായ മറുപടിനൽകാനാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
 
ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനെകയും വികസിപ്പിയ്ക്കുന്ന കൊവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിൽ തുടരും എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വാക്സിൻ പരീക്ഷണങ്ങളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നതിനാൽ പരീക്ഷണവുമായി മുന്നോട്ടുപോകും എന്നായിരുന്നു സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍