അഞ്ചാം തരംഗമോ! കൊവിഡിന്റെ പുതിയ വകഭേദമായ XBB.1.16 ന്റെ 610 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 മാര്‍ച്ച് 2023 (10:43 IST)
കൊവിഡിന്റെ പുതിയ വകഭേദമായ തആആ.1.16 ന്റെ 610 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 11സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദം കൂലുതല്‍ കണ്ടെത്തിയത് മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. രണ്ടിലങ്ങളിലും 164 വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
 
കൂടാതെ തെലങ്കാനയില്‍ 93ഉം കര്‍ണാടകയില്‍ 86 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. ഓരോദിസം പിന്നിടുമ്പോഴും രോഗവ്യാപനവും മരണവും കൂടിക്കൂടി വരുകയാണ്. പുതിയതായി 1805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 10300 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 932 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article