അര്‍ബുദം എങ്ങനെ മറ്റു അവയവങ്ങളിലേക്ക് പടരുന്നതെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 മാര്‍ച്ച് 2023 (10:33 IST)
ദോഷകാരികളായ മുഴകള്‍ക്ക് തൊട്ടടുത്തുള്ള കോശങ്ങളിലേക്ക് വ്യാപിക്കാനുള്ള കഴിവുണ്ട്. മുഴകളില്‍ നിന്ന് അര്‍ബുദം ഉണ്ടാക്കുന്ന കോശങ്ങള്‍ വിഭജിച്ച് രക്തത്തിലേക്ക് വ്യാപിച്ച് അര്‍ബുദം മറ്റ് അവയവങ്ങളിലേക്കും പടരാന്‍ ഇടയാക്കുന്നു.
 
ഇങ്ങനെ രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചാലും ഏത് അവയവത്തിലൂടെ ആണോ അതിന്റെ ഉത്ഭവം ആ അവയവത്തിന്റെ പേരിലായിരിക്കും രോഗം അറിയപ്പെടുക. ഉദാഹരണത്തിന് ഗര്‍ഭാശയഗള അര്‍ബുദം ശ്വാസകോശത്തിലേക്ക് വ്യാപിച്ചാലും അറിയപ്പെടുക ഗര്‍ഭാശയഗള അര്‍ബുദം എന്ന് തന്നെ ആയിരിക്കും.
 
മിക്ക അര്‍ബുദങ്ങളും ഇങ്ങനെ ആണ് വികസിക്കുന്നതെങ്കിലും രക്താര്‍ബുദം പടരുന്നത് ഈ രീതിയിലല്ല. രക്താര്‍ബുദം രക്തത്തെയും രക്തം നിര്‍മ്മിക്കുന്ന അവയവങ്ങളെയും അതിന് സമീപത്തുള്ള കോശങ്ങളെയും ആണ് ബാധിക്കുന്നത്.
 
എല്ലാ അര്‍ബുദങ്ങളും വ്യത്യസ്തമാണ്. ചികിത്സയും വ്യത്യസ്തമാണ്. അര്‍ബുദത്തിനുള്ള പരിശോധനയും വ്യത്യസ്തമാണ്. ഏത് അവയവത്തിനാണോ രോഗം ബാധിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍