അശ്രദ്ധയും മടിയും കാരണം നമ്മളില്‍ പലരും പല്ലുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ മറന്നുപോകുന്നവരാണ്. ദിവസവും രണ്ട് നേരം നന്നായി പല്ല് തേക്കണമെന്നാണ് ദന്തവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രാവിലെ മാത്രം പല്ല് തേക്കുന്നതാണ് ഭൂരിഭാഗം ആളുകളുടേയും പൊതുവെയുളള ശീലം. രാവിലെയാണോ രാത്രിയാണോ പ്രധാനമായും പല്ല് തേക്കേണ്ടത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം രാത്രി എന്നാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പാണ് ഏറ്റവും ശ്രദ്ധയോടെ പല്ലുകളും വായയും വൃത്തിയാക്കേണ്ടത്.