പല്ല് തേയ്ക്കാനുള്ള സമയക്കുറവ് വായിലെ ശുചിത്വക്കുറവിനും, പല്ല് ക്ഷയിക്കുന്നതിനും, മോണയില്‍ വീക്കം ഉണ്ടാകുന്നതിനും, രോഗങ്ങള്‍ക്കും കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? ബ്രഷ് ചെയ്യുന്ന ശീലങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. എന്നാല്‍ ആരോഗ്യവിദഗ്ധര്‍ ദിവസവും രണ്ട് മിനിറ്റ് വീതം രണ്ട് തവണ ബ്രഷ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ പറയുന്നത് ദിവസത്തില്‍ രണ്ടുതവണ കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ബ്രഷ് ചെയ്യണമെന്നാണ്. വായിലെ എല്ലാ പ്രതലങ്ങളിലും ശ്രദ്ധ ചെലുത്തി രണ്ട് മിനിറ്റ് മുഴുവന്‍ പല്ല് തേക്കുക, നാവും മോണയും മറക്കരുത്. രണ്ട് മിനിറ്റില്‍ താഴെ ബ്രഷ് ചെയ്താല്‍, പല്ലില്‍ നിന്ന് അത്രയും പ്ലാക്ക് നീക്കം ചെയ്യാന്‍ കഴിയില്ല.
Jdh.adha.org-ല്‍ 2009-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മിക്ക ആളുകളും ഏകദേശം 45 സെക്കന്‍ഡ് മാത്രമേ ബ്രഷ് ചെയ്യാറുള്ളൂ. ബ്രഷ് ചെയ്യുന്ന സമയം 45 സെക്കന്‍ഡില്‍ നിന്ന് 2 മിനിറ്റായി വര്‍ദ്ധിപ്പിക്കുന്നത് 26 ശതമാനം വരെ കൂടുതല്‍ പ്ലാക്ക് നീക്കം ചെയ്യാന്‍ സഹായിക്കുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
നിങ്ങള്‍ എങ്ങനെ പല്ല് തേയ്ക്കണം?
-നിങ്ങളുടെ ടൂത്ത് ബ്രഷ് മോണയില്‍ നിന്ന് 45 ഡിഗ്രി കോണില്‍ പിടിക്കുക.