തലേന്നത്തെ മീൻകറിക്ക് രുചി കൂടാനുള്ള കാരണമെന്ത്?

നിഹാരിക കെ.എസ്

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (11:58 IST)
പഴകിയ ഭക്ഷണം ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. എന്നാൽ, തലേന്നത്തെ മീൻ കറിക്ക് ആരാധകർ ഏറെയാണ്. തലേന്നത്തെ മീൻ കറിയും പഴങ്കഞ്ഞിയും കുറച്ചു തൈരുമൊക്കെ കിട്ടിയാൽ കഴിക്കാത്തവരുണ്ടാകില്ല. അത് ചിലതിന് പഴകുമ്പോഴാണ് രുചി കൂടുന്നത്. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് അറിയാമോ?

ചില ഭക്ഷണങ്ങൾ പഴകുമ്പോൾ നടക്കുന്ന രാസപ്രതിപ്രവർത്തനം ആ വിഭവത്തിന് രുചിയും മണവും കൂട്ടും. മീൻകറിയൊക്കെ ഒരു ദിവസം ഇരിക്കണം, എങ്കിലാണ് മണം രുചിയും കൂടുകയെന്ന് പറയുന്നതു പോലെ. ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോൾ രുചി കൂടും. തൈരൊക്കെ അതിന് ഉദ്ദാഹരണമാണ്.
 
പിന്നെ തലേന്നത്തെ ഭക്ഷണത്തിന് രുചി കൂടുന്നതിന് പിന്നിൽ ചെറിയ മനശാസ്ത്രവുമുണ്ട്. ബാക്കിയാവുന്ന ഭക്ഷണം പലപ്പോഴും അളവിൽ കുറവായിക്കും. ഭക്ഷണം ചെറിയ അളവിലാകുമ്പോൾ രുചി തോന്നുന്നതാണ് ആ മനശാസ്ത്രം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍