കഫക്കെട്ട് ഉള്ള സമയത്ത് മുട്ട കഴിക്കാമോ എന്നത് പലര്‍ക്കുമിടയിലെ സംശയമാണ്. കഫക്കെട്ട്, ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളപ്പോള്‍ വളരെ ലളിതമായ ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. ദഹനം പെട്ടന്ന് നടക്കുന്ന ഭക്ഷണ സാധനങ്ങളാണ് ഈ സമയത്ത് മെനുവില്‍ ഉള്‍പ്പെടുത്തേണ്ടത്. മുട്ട പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ഉചിതമാണ്. ചിലരില്‍ മുട്ട കഫക്കെട്ടിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതായാണ് പഠനം. പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും കഫക്കെട്ട് ഉള്ളപ്പോള്‍ കഴിക്കരുത്.