എല്ലാം റഫറിക്ക് അറിയാം, കരിയറിൽ ഇങ്ങനെയൊന്ന് ആദ്യം: സുനിൽ ഛേത്രി

Webdunia
ഞായര്‍, 5 മാര്‍ച്ച് 2023 (10:37 IST)
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ വിവാദഫ്രീകിക്ക് ഗോളിൽ പ്രതികരണവുമായി ബാംഗൂർ എഫ് സി താരം സുനിൽ ഛേത്രി. മത്സരത്തിൽ അധികസമയത്ത് ലഭിച്ച ഫ്രീകിക്കിന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കും മുൻപ് തന്നെ ഛേത്രി കിക്കെടുത്ത് വലയിൽ കയറ്റിയിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ മത്സരത്തിൽ തിരികെ വിളിച്ചിരുന്നു.
 
സംഭവത്തിൽ ഛേത്രിയുടെ പ്രതികരണം ഇങ്ങനെ. എൻ്റെ 22 വർഷത്തെ കരിയറിൽ ഇങ്ങനെയൊന്ന് ഞാൻ കണ്ടിട്ടില്ല. ഇത് അൽപം കൂടി മനോഹരമായ നിമിഷമായിരുന്നു. എന്തായാലും ബാംഗ്ലൂരിനെ സെമിയിലെത്തിക്കാനായതിൽ ഞാൻ സന്തോഷവാനാണ്.  റഫറിയോട് സംസാരിച്ചപ്പോൾ വിസിൽ വേണ്ടെന്ന് ഞാനാണ് പറഞ്ഞത്. ലൂണ എൻ്റെ ഷോട്ട് തടുക്കാനും ശ്രമിച്ചിരുന്നു. എനിക്ക് കൂടുതലൊന്നും പറയാനില്ല. കൃത്യമായി റഫറിയോട് ചോദിച്ചിട്ടാണ് ഞാൻ ഫ്രീകിക്കെടുത്തത്. ഐഎസ്എല്ലിൻ്റെ ഔദ്യോഗിക സമൂഹമാധ്യമത്തിലൂടെ ഛേത്രി പ്രതികരിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article