പിഎസ്ജിയുമായി കരാർ പുതുക്കില്ല? മെസ്സിയെ ക്ലബിൽ നിന്നും അകറ്റുന്നത് ഈ കാരണങ്ങൾ

ചൊവ്വ, 24 ജനുവരി 2023 (13:23 IST)
ഫ്രഞ്ച് ക്ലബായ പിഎസ്ജിയുമായി ഈ വർഷം കരാർ അവസാനിക്കുന്ന അർജൻ്റൈൻ സൂപ്പർ താരം ക്ലബുമായി കരാർ പുതുക്കില്ലെന്ന് റിപ്പോർട്ട്. നേരത്തെ മെസ്സി ക്ലബുമായി അനൗദ്യോഗികമായ ഉടമ്പടിയിലെത്തിയെന്നും ക്ലബിൽ തന്നെ തുടർന്നേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ലോകകപ്പ് വിജയിച്ച ശേഷം ഫ്രഞ്ച് ക്ലബിൻ്റെ ഫാൻസുമായി സൂപ്പർ താരത്തിൻ്റെ ബന്ധം മോശമായതായും ഫ്രഞ്ച് മാധ്യമങ്ങളുടെ സമീപനങ്ങളും മെസ്സിയുടെ മടക്കത്തിന് കാരണമാകാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം കളിക്കാനിറങ്ങിയ മെസ്സി, നെയ്മർ എന്നീ താരങ്ങൾക്ക് മോശം വരവേൽപ്പാണ് പലയിടങ്ങളിലും പിഎസ്ജി ആരാധകർ നൽകിയത്. കൂടാതെ പരിശീലകനായ ക്രിസ്റ്റഫർ ഗാൾട്ടിയറുമായി മെസ്സിയുടെ ബന്ധം മോശമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ക്ലബിൽ കിലിയൻ എംബാപ്പെയ്ക്കുള്ള സ്വാധീനവും മെസ്സിയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍