ഔദ്യോഗികമത്സരമല്ലെങ്കിലും മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ടെന്നും കളിക്കളത്തിലേക്ക് വരാനും ഗോളുകൾ നേടാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ റൊണാൾഡോ തൻ്റെ പഴയ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞതിലെ സന്തോഷവും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പങ്കുവെച്ചു. മത്സരത്തിലെ ഏതാനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് റൊണാൾഡോയുടെ പോസ്റ്റ്.
എന്നാൽ പഴയ സുഹൃത്തുക്കളെ പറ്റി പരാമർശിക്കുന്ന പോസ്റ്റിൽ റയൽ മാഡ്രിഡിലെ സഹതാരങ്ങളായിരുന്ന സെർജിയോ റാമോസ്, കെയ്‌ലർ നവാസ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളൊന്നും റൊണാൾഡോ പോസ്റ്റ് ചെയ്തില്ല. എന്നാൽ കരിയറിൽ ഉടനീളം റൊണാൾഡോയുടെ എതിരാളിയായി കരുതപ്പെടുന്ന ലയണൽ മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ചിത്രം റൊണോ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരിയറിൻ്റെ അവസാനഘട്ടത്തിൽ പരസ്പരം പ്രചോദനമായ താരങ്ങൾ കളിക്കളത്തിൽ സൗഹൃദം പുലർത്തുന്ന കാഴ്ചയെ സന്തോഷത്തോടെയാണ് ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തിട്ടുള്ളത്.