Suryakumar Yadav: 'ചുളിവിലൊരു ലോകകപ്പ് കിട്ടിയല്ലോ'; കിരീടനേട്ടത്തിലും ഇന്ത്യൻ നായകനു ട്രോൾ

രേണുക വേണു

തിങ്കള്‍, 9 മാര്‍ച്ച് 2026 (08:26 IST)
Suryakumar Yadav: ട്വന്റി 20 ലോകകപ്പ് ജയത്തിനു പിന്നാലെ രസകരമായ ട്രോളുകളിൽ നിറഞ്ഞ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. കൂടുതൽ പണിയൊന്നും എടുക്കാതെ ചുളിവിലൊരു ലോകകപ്പ് ഒപ്പിക്കാൻ സൂര്യക്കു സാധിച്ചെന്നാണ് പരിഹാസം. ലോകകപ്പ് നേട്ടത്തിൽ ഇന്ത്യക്കായി കാര്യമായൊന്നും സൂര്യക്കു ചെയ്യാൻ സാധിച്ചിരുന്നില്ല. 
 
ബാറ്റർ എന്ന നിലയിൽ സൂര്യ ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. ഫൈനലിൽ നേരിട്ട ആദ്യപന്തിൽ തന്നെ സൂര്യ പുറത്തായി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ആറ് പന്തിൽ 11, സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ 16 പന്തിൽ 18 എന്നിങ്ങനെയാണ് നിർണായക മത്സരങ്ങളിലെ സൂര്യയുടെ പ്രകടനം. 
 
ഒൻപത് കളികളിൽ നിന്ന് 30.25 ശരാശരിയിൽ 242 റൺസ് മാത്രമാണ് സൂര്യക്കു നേടാൻ സാധിച്ചത്. സ്‌ട്രൈക് റേറ്റ് 136.72 ! ബാറ്റിങ്ങിൽ സൂര്യക്കു കാര്യമായൊന്നും ചെയ്യാൻ സാധിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സ്ലോ ബോളിനെയും ടേൺ ചെയ്യുന്ന പന്തുകളും കളിക്കാൻ സൂര്യക്കു ഇപ്പോഴും പ്രയാസമാണ്. മറ്റുള്ളവർ നന്നായി കളിച്ചതുകൊണ്ട് മാത്രമാണ് സൂര്യക്കു ഈ ലോകകപ്പ് കിട്ടിയതെന്നാണ് ആരാധകരുടെ പരിഹാസം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍