പിഎസ്ജിയിൽ തുടരുന്നതിൽ താത്പര്യമില്ലെന്ന് മെസ്സി, മെസ്സിക്കായി വലയെറിഞ്ഞ് ന്യൂകാസിൽ യുണൈറ്റഡ്

ചൊവ്വ, 24 ജനുവരി 2023 (13:19 IST)
2023 ജൂണിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാർ അവസാനിക്കുന്ന അർജൻ്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി ക്ലബിൽ തുടർന്നേക്കില്ലെന്ന് റിപ്പോർട്ട്. ലോകകപ്പ് നേടിയ ശേഷം ഫ്രഞ്ച് ആരാധകരിൽ ഒരു വിഭാഗത്തിന് മെസ്സിയെ താത്പര്യമില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലോ സ്പാനിഷ് ലീഗിലോ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
 
ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് അല്ലെങ്കിൽ ലീഗ് 1 കിരീടം പിഎസ്ജിക്കൊപ്പം നേടാനായാൽ മെസ്സിയുടെ കരിയർ കിരീടങ്ങളുടെ എണ്ണം 43 ആയി ഉയരും. നിലവിൽ 43 കരിയർ കിരീടങ്ങളുള്ള ഡാനി ആൽവസിനൊപ്പമെത്താൻ മെസ്സി ഇതോടെ സാധിക്കും. മെസ്സി ഫ്രഞ്ച് ലീഗ് വിടുമെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ന്യൂകാസിൽ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ രംഗത്തെത്തുമെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്റർ സിറ്റി അടക്കമുള്ള ടീമുകൾ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. സൗദി ക്ലബായ അൽ ഹിലാലാണ് മെസ്സിക്ക് വേണ്ടി രംഗത്തുള്ള മറ്റൊരു ക്ലബ്.
 
പുതിയ മാനേജ്മെൻ്റിന് കീഴിൽ ഒരു തിരിച്ചുവരവിനാണ് ന്യൂകാസിൽ ശ്രമിക്കുന്നത്. മെസ്സിയെ വമ്പൻ വിലയ്ക്ക് സ്വന്തമാക്കി പ്രീമിയർ ലീഗിലെ തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനാണ് ക്ലബിൻ്റെ ശ്രമം. അതേസമയം ഇംഗ്ലീഷ് പ്രീമിയറിലേക്ക് മെസ്സി മാറുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മെസ്സിയെ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു ടീം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍