ഈ മുത്തിനെയാണോ അർജൻ്റീന പുറത്തിരുത്തിയത്, എ എസ് റോമയ്ക്ക് വേണ്ടി ഇറ്റാലിയൻ ലീഗിൽ നിറഞ്ഞാടി ഡിബാല

തിങ്കള്‍, 23 ജനുവരി 2023 (20:23 IST)
അർജൻ്റീനിയൻ ടീമിൽ മെസ്സിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് അർജൻ്റീന ഏറെ കാലമായി പറയുന്ന പേരാണ് പൗളോ ഡിബാല എന്നത്. എന്നാൽ ഇക്കഴിഞ്ഞ ലോകകപ്പിൽ പോലും ചുരുക്കം നിമിഷങ്ങളാണ് ഡിബാല കളത്തിലിറങ്ങിയത്. ലോകകപ്പിന് മുൻപ് താരത്തിന് പരിക്കേറ്റതും മെസ്സിയുടേതിന് സമാനമായ റോളാണ് ഡിബാല വഹിക്കുന്നത് എന്നതുമായിരുന്നു താരത്തെ മത്സരങ്ങളിൽ നിന്നും മാറ്റി നിർത്താൻ കാരണം.
 
ലോകകപ്പ് ടീമിനൊപ്പം അവസരങ്ങൾ കുറവ് മാത്രമെ ലഭിച്ചുള്ളുവെങ്കിലും ലോകകപ്പിന് ശേഷം ഇറ്റാലിയൻ ലീഫിൽ എ എസ് റോമയ്ക്കായി തകർപ്പൻ പ്രകടനമാണ് ഡിബാല നടത്തുന്നത്. ലോകകപ്പ് നേടി ഇറ്റലിയിൽ തിരിച്ചെത്തിയ താരം അഞ്ച് മത്സരങ്ങളിൽ നിന്നും 3 ഗോളും 2 അസിസ്റ്റും ഇതിനോടകം നേടി കഴിഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളീൽ ഗോളോ അസിസ്റ്റോ കണ്ടെത്താൻ ഡിബാലയ്ക്കായിരുന്നില്ല.
 
റോമയ്ക്ക് വേണ്ടി അരങ്ങേറ്റ സീസണീൽ തന്നെ പത്ത് ഗോളുകളിൽ ഡിബാല പങ്കാളിയായി കഴിഞ്ഞു. ഈ സീസണിലെ 13 മത്സരങ്ങളിൽ നിന്നും 7 ഗോളും 4 അസിസ്റ്റുമാണ് ഡിബാലയുറ്റെ പേരിലുള്ളത്. യുവൻ്റസിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് ഡിബാല റോമയിലെത്തിയത്. പരിശീലകനായ ഹൊസേ മൊറീഞ്ഞ്യോ നടത്തിയ നീക്കമാണ് ഡിബാലയെ റോമയിലെത്തിച്ചത്. കഴിഞ്ഞ ഏതാനും വർഷമായി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്ത റോമയ്ക്ക് ഇത്തവണ യോഗ്യത നേടി കൊടുക്കാൻ ഡിബാലയ്ക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍