ഇക്കണക്കിനാണെങ്കിൽ ലോകകപ്പ് കിട്ടിയത് തന്നെ, വിജയത്തിലും നിരാശ പരസ്യമാക്കി രോഹിത് ശർമ

വ്യാഴം, 19 ജനുവരി 2023 (15:45 IST)
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 12 റൺസിനും വിജയിച്ചും നിരാശ പ്രകടമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഒരു ഘട്ടത്തിൽ തൻ്റെ ടീം ഭയപ്പെട്ടുവെന്നും മുഹമ്മദ് സിറാജിൻ്റെ ബൗളിംഗ് പ്രയത്നം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ തോൽക്കാൻ തന്നെ സാധ്യതയുണ്ടായിരുന്നുവെന്നും രോഹിത് പറഞ്ഞു.
 
മത്സരത്തിൽ കൂറ്റൻ സ്കോർ സ്വന്തമാക്കിയും അവസാന ഓവർ വരെ വിറച്ചാണ് ഇന്ത്യ വിജയിച്ചത്. സിറാജ് ഒഴികെയുള്ള ബൗളർമാർ ആരും തന്നെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല എന്നതാണ് രോഹിത്തിനെ ആശങ്കപ്പെടുത്തുന്നത്. മികച്ച രീതിയിലാണ് ബ്രെയ്സ്വൽ ബാറ്റ് ചെയ്തത്. സത്യം പറഞ്ഞാൽ ഞങ്ങൾ നന്നായി ബൗൾ ചെയ്താൽ തോൽക്കില്ല എന്നറിയാമായിരുന്നു. ഞങ്ങൾ സ്വയം വെല്ലുവിളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുമെന്നാണ് ഞാൻ ടോസിനിടെ പറഞ്ഞത്. ഞാൻ പ്രതീക്ഷിച്ച സാഹചര്യമല്ല നടന്നത്. പക്ഷേ ക്രിക്കറ്റിൽ ചിലപ്പോൾ അങ്ങനെയാണ്. മത്സരശേഷം രോഹിത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍