പാകിസ്ഥാന് മതിയായ ടീമുണ്ട്, പക്ഷേ ഇക്കാര്യത്തിൽ ഇന്ത്യയെ കണ്ടുപഠിക്കണം

ഞായര്‍, 22 ജനുവരി 2023 (11:10 IST)
ലോക ഒന്നാം നമ്പർ ഏകദിന ടീമായ ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ പുകഴ്ത്തി മുൻ പാകിസ്ഥാൻ താരം റമീസ് രാജ. സ്വന്തം തട്ടകത്തിൽ എങ്ങനെ ആധിപത്യം നേടാം എന്ന കാര്യത്തിൽ പാകിസ്ഥാൻ ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് റമീസ് രാജ ആവശ്യപ്പെട്ടു.
 
അവസാന ഓവർ വരെ നീണ്ട ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഇഞ്ചോടിഞ്ച് പൊരുതിയാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ രണ്ട് മത്സരത്തിൽ കിവികളെ 8 വിക്കറ്റിന് ഇന്ത്യ തകർക്കുകയും ചെയ്തു. 2019ലെ ഐസിസി ഏകദിന ലോകകപ്പിന് ശേഷം നാട്ടിൽ കളിച്ച 19 ഏകദിനങ്ങളിൽ 15 എണ്ണത്തിലും വിജയിക്കാൻ ഇന്ത്യയ്ക്കായിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ വലിയ ആത്മവിശ്വാസമാണ് ഈ കണക്കുകൾ ഇന്ത്യയ്ക്ക് നൽകുന്നത്.
 
പാകിസ്ഥാന് മതിയായ കഴിവുണ്ട്. പക്ഷേ നാട്ടിലെ പ്രകടനം നോക്കിയാൽ ഇന്ത്യയെ പോലെ സ്ഥിരത പുലർത്താൻ പാകിസ്ഥാനാകുന്നില്ല. ലോകകപ്പ് നടക്കുന്ന വർഷത്തിൽ ന്യൂസിലൻഡിനെതിരെ നേടിയ ഈ ഏകദിന പരമ്പര ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും റമീസ് രാജ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍