മാഞ്ചസ്റ്റർ ചുവപ്പ് തന്നെ, ഡർബിയിൽ ചിരവൈരികളായ സിറ്റിക്കെതിരെ സൂപ്പർ വിജയം

ഞായര്‍, 15 ജനുവരി 2023 (08:15 IST)
മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളൂകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ഒരു ഗോളിന് പുറകിൽ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്ററിൻ്റെ തിരിച്ചുവരവ്. ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റഷ്ഫോർഡ് എന്നിവർ യുണൈറ്റഡിനായി ഗോളുകൾ നേടിയ്. ജാക്ക് ഗ്രീലിഷാണ് സിറ്റിയുടെ ഗോൾ നേടിയത്.
 
വിജയത്തോടെ പോയൻ്റ് പട്ടികയിൽ ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തെത്തി. 1 മത്സരങ്ങളിൽ 38 പോയൻ്റാണ് യുണൈറ്റഡിനുള്ളത്. 39 പോയിൻ്റോടെ സിറ്റി രണ്ടാം സ്ഥാനത്താണ്. മത്സരത്തിൻ്റെ അറുപതാം മിനുട്ടിൽ ഡിബ്ര്യൂയ്നെയുടെ അസിസ്റ്റിലാണ് ആദ്യഗോൾ വന്നത്. മത്സരത്തിൻ്റെ 78, 82 മിനുട്ടുകളിലായിരുന്നു മാഞ്ചസ്റ്ററിൻ്റെ ഗോളുകൾ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍