യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിയോണൽ മെസ്സിയുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ശക്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന പോരാട്ടത്തിലാണ് മെസ്സി പിഎസ്‌ജി ജേഴ്‌സിയിൽ തന്റെ ആദ്യ ഗോളടിച്ചത്. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുമെത്തി.
പരിക്കേറ്റ് കഴിഞ്ഞ രണ്ട് മത്സരങ്ങൾ പുറത്തിരുന്ന മെസ്സി 74ആം മിനിറ്റിലാണ് പിഎസ്‌ജിയിലെ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. എംബാപ്പെയുമൊത്തുള്ള മുന്നേറ്റമായിരുന്നു ഗോളിൽ അവസാനിച്ചത്. മത്സരശേഷം നെയ്മറിനും എംബപ്പെയ്ക്കുമൊപ്പമുള്ള
അതേസമയം 13 തവണ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡിനെ ആദ്യമായി ടൂര്‍ണമെന്റിനെത്തിയ മോള്‍ഡോവ ക്ലബ് ഷെറീഫ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ മൈതാനത്ത് ഷെറീഫിന്റെ ജയം. യാക്ഷിബൊയേവിന്റെ ഗോളിലൂടെ ഷെറീഫാണ് ആദ്യം മുന്നിലെത്തിയത്. 65ആം മിനുറ്റില്‍ ബെന്‍സെമ റയലിനെ ഒപ്പമെത്തിച്ചെങ്കിലും സെബാസ്റ്റ്യന്‍ തില്ലിന്റെ 89-ാം മിനുറ്റിലെ ഗോളിലൂടെ ഷെറീഫ് ചാംപ്യന്‍സ് ലീഗിലെ രണ്ടാം ജയം പിടിച്ചെടുക്കുകയായിരുന്നു.