ക്ലബിനൊപ്പമുള്ള എന്റെ യാത്ര അവസാനിക്കുന്നു, ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷം: നെഞ്ച് തകർന്ന് മെസ്സി

Webdunia
ഞായര്‍, 8 ഓഗസ്റ്റ് 2021 (17:31 IST)
ബാഴ്‌സലോണയോട് വിടപറയുന്ന പ്രസ് കോൺഫറൻസിനിടെ പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി. താൻ അതീവ ദുഖിതനാണെന്നും ഈ നിമിഷത്തെ അംഗീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മെസ്സി പറഞ്ഞു. 21 വർഷത്തെ ബാഴ്‌സലോണയുമായുള്ള ബന്ധത്തിനാണ് ഇതോടെ തിരശീല വീണിരിക്കുന്നത്.
 
എന്റെ രക്തം തണുത്തുറയുന്ന പോലെ തോന്നുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷമാണിത്. എനിക്ക് ഈ ക്ലബ് വിടാൻ ആഗ്രഹമില്ല. കഴിഞ്ഞ വർഷം എനിക്ക് ക്ലബ് വിടണമെന്ന് ഉണ്ടായിരുന്നു. ഈ വർഷം തുടരണമെന്നും അ‌താണ് എന്നെ ഏറെ വിഷമിപ്പിക്കുന്നത്. തിരികെ വീട്ടിലെത്തിയാലും എന്റെ നിരാശ തുടരും. ചിലപ്പോൾ മോശമാവും. ഈ ക്ലബിനൊപ്പമുള്ള യാത്ര അവസാനിക്കുന്നു. ഇനി പുതിയ കഥ തുടങ്ങും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article