പത്താം നമ്പർ വിട്ടു‌നൽകാമെന്ന് നെയ്‌മർ, സ്വീകരിക്കാതെ മെസ്സി, താരം കളിക്കുക ഈ ജേഴ്‌സി നമ്പറിൽ

ശനി, 7 ഓഗസ്റ്റ് 2021 (14:51 IST)
ലോകഫുട്ബോളിൽ ഇതിഹാസ താരങ്ങൾക്ക് സ്വന്തമാണ് പത്താം നമ്പർ ജേഴ്‌സി.പെലെയും മറഡോണയും സിനദിൻ സിദാനും മെസ്സിയും അടങ്ങുന്ന വലിയ നിര താരങ്ങൾ പത്താം നമ്പറിൽ ചരിത്രങ്ങൾ തീർത്തിട്ടുണ്ട്. ബാഴ്‌സലോണയിലെ പത്താം നമ്പർ ജേഴ്‌സിൽ വിസ്‌മയങ്ങൾ കുറിച്ച അർജന്റൈൻ താരം ലയണൽ മെസ്സി പിഎസ്‌ജിയിലേക്കെത്തുമ്പോൾ പക്ഷേ പത്താം നമ്പറിലായിരിക്കില്ല കളിക്കാനിറങ്ങുക എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്.
 
നേരത്തെ ബാഴ്‌സയിലെ മുൻ സഹതാരവും ഉറ്റസുഹൃത്തുമായ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ മെസ്സിക്ക് തന്റെ പ‌ത്താം നമ്പർ ജേഴ്‌സി നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ഓഫർ മെസ്സി നിരസിച്ചതായാണ് വിവരം. പകരം 19ആം നമ്പർ ജേഴ്‌സിയായിരിക്കും മെസ്സി ധരിക്കുക എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസ്സിയുടെ വരവോടെ കിലിയൻ എംബാപ്പെ പിഎസ്‌ജി വിട്ടേക്കുമെന്നും സൂചനകളുണ്ട്.
 
 ഇന്ന് പുലർച്ചെയാണ്. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള (പി.എസ്.ജി.) മെസിയുടെ മൂന്ന് വർഷത്തെ കരാറിനെ പറ്റിയു‌ള്ള വിവരങ്ങൾ പുറത്തുവന്നത്.ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി ഉടൻ തന്നെ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍