ഫാന്‍സിന് പിന്നാലെ മാനേജ്‌മെന്റും കൈവിട്ടു, പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

അഭിറാം മനോഹർ
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (17:21 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകസ്ഥാനത്ത് നിന്ന് മിക്കേല്‍ സ്റ്റാറെയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്റ്റാറെയ്‌ക്കൊപ്പം സഹപരിശീലകരെയും ക്ലബ് പുറത്താക്കി. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചത്.
 
 സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും വെറും 11 പോയിന്റുകളുമായി ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ പത്താം സ്ഥാനത്താണ്. ലീഗില്‍ ആകെ 3 മത്സരങ്ങളില്‍ മാത്രമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. 2 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ 7 മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയടക്കം പ്രതിഷേധവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇവാന്‍ വുക്കുമാനോവിച്ചിന്റെ പകരക്കാരനായി സീസണ്‍ തുടക്കത്തിലെത്തിയ സ്റ്റാറെയ്ക്ക് 2026 വരെയാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടായിരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article