കൊവിഡ്-19 കാലയളവില്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി 500,000 ഹൈഡ്രോക്ലോറോക്സിന്‍ സള്‍ഫേറ്റ് 200 എം.ജി ടാബ്ലറ്റുകളും 10,000 എന്‍95 മാസ്‌കുകളും സംസ്ഥാന സര്‍ക്കാരിലേക്ക് ക്ലബ് നല്‍കിയിരുന്നു. 2018ലെ പ്രളയ ദുരിതാശ്വാസത്തിനായി സി.എം.ഡി.ആര്‍.എഫിലേക്കുള്ള സംഭാവനയ്ക്കൊപ്പം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, പനമ്പിള്ളി നഗര്‍, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ ക്ലബിന്റെ നേതൃത്വത്തില്‍ റിലീഫ് മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുകയും ബന്ധപ്പെട്ട ഏകോപന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.