ആരാധകര്‍ ഞെട്ടലില്‍; മനസില്‍ ഒളിച്ചുവച്ച സ്‌നേഹം തുറന്നു പറഞ്ഞ് ഹോസു രംഗത്ത്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (16:25 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറോടുള്ള സ്‌നേഹം തുറന്നു പറഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഇഷ്‌ടതാരമായ ഹോസു പ്രിറ്റോ ഫേസ്‌ബുക്കില്‍. കളി മികവിനൊപ്പം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹത്തെക്കുറിച്ചും നേരത്തെ തുറന്നു പറഞ്ഞ ഹോസു ഇത്തവണ സച്ചിനെയും വെറുതെ വിട്ടില്ല.

എനിക്ക് ക്രിക്കറ്റിനെ കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. എന്നാല്‍ സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ എന്ന പേര് ഇതിനുമുമ്പ് കേട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഗ്യാലറിയില്‍ ആരാധകര്‍ ആര്‍ത്തുവിളിക്കുന്നു, അതിനാല്‍ ഇന്ത്യക്ക് ഇദ്ദേഹം ആരാണെന്ന് എനിക്ക് മനസിലാക്കാന്‍ എനിക്ക് സാധിച്ചു. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും - ഹോസു ഫേസ്‌ബുക്കില്‍ കുറിച്ചു.

ഹോസുവിന്റെ പോസ്‌റ്റ് ബ്ലാസ്‌‌റ്റേഴ്‌സ് ആരാധകര്‍ക്കിടെയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആരാധകരാണ് ഹോസുവിന്റെ പോസ്‌റ്റ് ലൈക്ക് ചെയ്‌തിരിക്കുന്നത്. നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടുള്ള സ്‌നേഹം വെളിപ്പെടുത്തി ഹോസു രംഗത്തു വന്നിരുന്നു.

അതേസമയം, അതെസമയം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ കൊച്ചിയിലെ സ്വപ്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഹോസുവുണ്ടാകില്ല. തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലും മഞ്ഞക്കാര്‍ഡ് കണ്ടതാണു താരത്തിന് വിനയായത്.
Next Article