കാഹളം മുഴക്കി കേരള ബ്ലാസ്റ്റേഴ്സ്; ഐ എസ് എൽ മൂന്നാം സീസണിന് ഇന്ന് കിക്കോഫ്

Webdunia
ശനി, 1 ഒക്‌ടോബര്‍ 2016 (09:49 IST)
ഇനി കാൽപന്തുകളിയുടെ ദിനങ്ങൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കം. എതിരാളികളോട് കൊമ്പുകോർക്കാൻ മുഴുവൻ ടീമുകളും അണിനിരന്നു കഴിഞ്ഞു. കാൽപന്തുകളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ആരാധകരുടെ നാട്ടിൽ അവസാന സ്ഥാനമല്ല ടീം അർഹിക്കുന്നത്. പുതിയ കോച്ചിന്റെ പരിശീലനത്തിൽ ചരിത്രം മാറ്റിയെഴുതാനുള്ള തയ്യാറെടുപ്പിലാണ് ടീം.
 
പ്രതിരോധത്തിലൂന്നി ഗോളടിക്കാൻ മറന്നിട്ടും കയ്യകലത്തിലെത്തിയ കിരീടം നഷ്ടമായ ആദ്യ സീസണും ഗോളടിച്ചിട്ടും അമ്പേ പരാചയപ്പെട്ട രണ്ടാം സീസണും ആരാധകർക്ക് നിരാശയാണ് നൽകിയത്. എന്നാൽ ഇതെല്ലാം മറന്ന് വിജയം കൈപിടിയിൽ ഒതുക്കാൻ കളത്തിലിറങ്ങുകയാണ് ടീം. പുത്തൻ ഉണർവ്വോടെ പ്രതിരോധത്തിൽ തന്നെ കളി തുടങ്ങാം. 
 
ടീമിൽ മടങ്ങിയെത്തിയ മൈക്കൽ ചോപ്രയും യുവ സ്ട്രൈക്കർ ഡക്കൻസ് നേസൺ, മലയാളിയായ മുഹമ്മദ് റാഫി എന്നിവർ കൂടി ആകുമ്പോൾ ബ്ലാസ്റ്റേഴ്സ് ടീം കളിയിലേക്കിറങ്ങാൻ തയ്യാറായി കഴിഞ്ഞു. കാവൽപ്പടയുടെ തലവനോടൊപ്പം കൊമ്പുകോർക്കാൻ ടീം ഇന്നിറങ്ങും.
 
Next Article