അത് കരിയറിലെ മോശം സമയമായിരുന്നു, യഥാർഥ സുഹൃത്തുക്കൾ ആരെന്ന് മനസിലാക്കാനായി: റൊണാൾഡോ

വ്യാഴം, 23 മാര്‍ച്ച് 2023 (19:07 IST)
വലിയ ആവേശത്തോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്ററിലേക്കുള്ള മടക്കത്തെ ഫുട്ബോൾ ആരാധകർ സ്വീകരിച്ചത്. എന്നാൽ മാഞ്ചസ്റ്ററിൽ തൻ്റെ മേലുള്ള പ്രതീക്ഷകളൊന്നും നിറവേറ്റാൻ താരത്തിനായിരുന്നില്ല. മാഞ്ചസ്റ്ററിലെ തൻ്റെ ആദ്യ സീസണിൽ നിറം മങ്ങിയ താരത്തിന് പിന്നാലെ ടീമിലെ ആദ്യ ഇലവനിലുള്ള സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെ താരം ക്ലബിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയും ക്ലബ് മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സംഭവങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം.
 
ചില സമയങ്ങളിലൂടെ കടന്നുപോകുമ്പോഴാകും നമ്മൾക്കൊപ്പം ആരൊക്കെയുണ്ടെന്ന് മനസിലാക്കാൻ സാധിക്കുക. പ്രയാസമുള്ള സമയത്ത് നമ്മൾക്കൊപ്പം ആരൊക്കെയുണ്ടെന്ന് മനസിലാക്കാനാകും. എൻ്റെ കരിയറിൽ അങ്ങനൊരു മോശം സമയമുണ്ടായിരുന്നു. നല്ലതായാലും മോശമായാലും ജീവിതം മുന്നോട്ട് പോകുന്നു. കരിയറിൽ മോശം സമയം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രശ്നങ്ങളില്ല.മലയുടെ മുകളിൽ നിൽക്കുമ്പോൾ താഴെ നടക്കുന്നത് കാണാനാകില്ല. ഇപ്പോളെനിക്ക് കൂടുതൽ തിരിച്ചറിവുകളുണ്ട്. ഞാനിപ്പോൾ പുതിയ മനുഷ്യനാണ് റൊണാൾഡോ പറഞ്ഞു.
 
നിലവിൽ സൗദി ലീഗിൽ അൽ നസ്റിനായി കളിക്കുന്ന റൊണാൾഡോ യൂറോ കപ്പ് യോഗ്യത മത്സരത്തിനുള്ള പോർച്ചുഗീസ് ടീമിൻ്റെ ഭാഗമാണ്. സൗദി ലീഗിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍