24 വയസ്സ്, പിഎസ്ജിയുടെ എക്കാലത്തെയും വലിയ ഗോൾനേട്ടക്കാരനായി എംബാപ്പെ

ഞായര്‍, 5 മാര്‍ച്ച് 2023 (16:12 IST)
പാരീസ് സെൻ്റ് ജെർമന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ. ഫ്രഞ്ച് ലീഗ് വണ്ണിൽ നാൻ്റസിനെതിരായ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളോടെയാണ് താരം ചരിത്രപുസ്തകത്തിൽ ഇടം നേടി.
 
ഉറുഗ്വ താരമായ എഡിൻസൻ കവാനിയുടെ റെക്കോർഡാണ് താരം മറികടന്നത്. പിഎസ്ജിയ്ക്കായി എംബാപ്പെയുടെ 201ആം ഗോളാണ് നാൻ്റസിനെതിരെ പിറന്നത്. പിഎസ്ജിയ്ക്കായുള്ള 247ആം മത്സരത്തിലാണ് താരത്തിൻ്റെ നേട്ടം.പിഎസ്ജിയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയി 200 ഗോളുകളുമായി എഡിൻസൻ കവാനിരണ്ടാം സ്ഥാനത്തൂം 156 ഗോളുകളുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മൂന്നാം സ്ഥാനത്തുമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍