Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

പഴയ പ്രതാപത്തിൽ യുണൈറ്റഡിനെ തിരികെയെത്തിക്കും, വമ്പൻ വിലകൊടുത്ത് ക്ലബ് വാങ്ങാനൊരുങ്ങി ഖത്തർ ഷെയ്ഖ്

qatar
, ഞായര്‍, 19 ഫെബ്രുവരി 2023 (17:13 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തർ ഷെയ്ഖ്. ഖത്തർ ഇസ്ലാമിക് ബാങ്ക് ചെയർമാൻ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ക്ലബിനെ ഏറ്റെടുക്കാനുള്ള ഓഫർ സമർപ്പിച്ചത്.
 
ക്ലബിനായുള്ള ലേലത്തിൽ നിർദേശിച്ച തുകയുടെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.6 ബില്യൺ യൂറോ എന്ന റെക്കോർഡ് തുകയാണ് ബിഡായി സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ലേലത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്ന് ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി പ്രസ്താവനയിൽ പറഞ്ഞു.
 
പിച്ചിലും പുറത്തും ക്ലബിനെ പഴയ പ്രതാപത്തിലെത്തിക്കുകയാണ് ലക്ഷ്യം. എല്ലാത്തിനും ഉപരിയായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആരാധക മനസ്സിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുമെന്നും ഷെയ്ഖ് പ്രസ്താവനയിൽ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിനെയും മറികടന്ന് കോലിയുടെ കുതിപ്പ്, 25,000 അന്താരാഷ്ട്ര റൺസ് പിന്നിട്ട് താരം