ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനു ഇറങ്ങിയ ബ്രസീലിന് മിന്നും ജയം. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ ബ്രസീല്‍ വിശ്വരൂപം പുറത്തെടുത്തു. റിച്ചാര്‍ലിസണ്‍ ബ്രസീലിന് ഇരട്ട ഗോള്‍ നേടി. 62, 73 മിനിറ്റുകളിലാണ് റിച്ചാര്‍ലിസണിന്റെ ബൂട്ടില്‍ നിന്ന് ഗോളുകള്‍ പിറന്നത്. ശക്തമായ പ്രതിരോധത്തിലൂന്നിയാണ് സെര്‍ബിയ തുടക്കം മുതല്‍ കളിച്ചത്. ബ്രസീലിന്റെ അവസരങ്ങളെയെല്ലാം തട്ടി തെറിപ്പിക്കാന്‍ സെര്‍ബിയന്‍ പ്രതിരോധനിരയ്ക്ക് സാധിച്ചു.
ജയത്തോടെ ജി ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.