സാവി - ഇനിയേസ്റ്റ സഖ്യത്തെ ഓർമിപ്പിച്ച് ഗാവി - പെഡ്രി കൂട്ടുക്കെട്ട്, കോസ്റ്റാറിക്കയ്ക്കെതിരെ പൂർത്തിയാക്കിയത് 152 പാസുകൾ

വ്യാഴം, 24 നവം‌ബര്‍ 2022 (14:45 IST)
കോസ്റ്റാറിക്കക്കെതിരായ സ്പെയിനിൻ്റെ മത്സരം സ്പെയിനിൻ്റെ ഭാവി യുവതാരങ്ങളിൽ ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു. സ്പെയിനിൻ്റെ സുവർണ്ണ തലമുറയിലെ മധ്യനിരയിലെ ഇതിഹാസങ്ങളായ സാവി- ഇനിയേസ്റ്റ സഖ്യത്തിന് സമാനമായ പ്രകടനമാണ് ഗാവി- പെഡ്രീ സഖ്യം ഇന്നലെ പുറത്തെടുത്തത്.
 
മത്സരത്തിൽ 152 പാസുകളാണ് പെഡിയും ഗാവിയും തമ്മിൽ നടന്നത്. 1962ന് ശേഷം ആദ്യമായാണ് സ്പാനിഷ് ടീമിൽ 2 കൗമാരതാരങ്ങളുടെ സഖ്യം ആദ്യ ഇലവനിൽ വരുന്നത്. 18 വയസ്സ് മാത്രമാണ് ഗാവിയുടെ പ്രായം. എന്നാൽ പരിചയസമ്പന്നനായ താരത്തിൻ്റേത് പോലുള്ള പ്രകടനമാണ് ഗാവി പുറത്തെടുക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍