പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് രണ്ടാമതൊരു ബസ് കൂടി

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:55 IST)
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായി മാറിയ ഗവിയിലേക്ക് കെ.എസ്‌.ആർ.ടി.സി രണ്ടാമതൊരു ബസ് കൂടി തുടങ്ങുന്നു. വരുന്ന ഞായറാഴ്ച പത്ത് മണിക്ക് മന്ത്രി വീണാ ജോർജ്ജ് പുതിയ സർവീസിന്റെ ഉദ്ഘാടനം നിവഹിക്കും. പുൽമേടുകളും അണക്കെട്ടുകളും വന്യമൃഗക്കൂട്ടങ്ങളും എല്ലാം കണ്ട് യാത്ര ചെയ്യാൻ നിരവധി പേരാണ് ദിവസേന ഇവിടെയെത്തുന്നത്.
 
ദിവസവും രാവിലെ അഞ്ചര മണിക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ടു ഗവി വഴി പതിനൊന്നരയ്ക്കു കുമളിയിലെത്തും. അവിടെ നിന്ന് തിരിച്ചു പന്ത്രണ്ടരയ്ക്ക് പുറപ്പെട്ടു വൈകിട്ട് ആറരയ്ക്ക് പത്തനംതിട്ടയിലെത്തും.
 
നിലവിലെ ദിവസേന രാവിലെ ആറര മണിക്കുള്ള ഒരു ബസ്‌ മാത്രമാണുള്ളത്. ഇപ്പോൾ തന്നെ ഇതിൽ നൂറോളം പേരാണ് ദിവസവും യാത്ര ചെയ്യുന്നത്. ഇതിനായി വനം വകുപ്പിന്റെ അനുമതി കൂടി വേണ്ടിവന്നു. മന്ത്രി വീണാജോര്ജിന്റെ ഇടപെടലാണ് ഇതിനു സഹായകമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍