ഭർത്താവ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുഞ്ഞിനെ കൊന്നശേഷം ഭാര്യ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

ഞായര്‍, 23 ഒക്‌ടോബര്‍ 2022 (18:11 IST)
ബംഗളൂരു: തുടർച്ചയായ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കീടനാശിനി കഴിച്ചു ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞു മനം നൊന്ത ഭാര്യ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നശേഷം തൂങ്ങിമരിച്ചു. ബംഗളൂരു ബെലഗാവി താലൂക്കിലെ വൻതാമൂരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. തലേ ദിവസം ഹോലെപ്പ മാരുതി എന്ന 25 കാരനാണു വിഷം കഴിച്ചു മരിച്ചത്. വിഷം കഴിച്ച ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവസങ്ങളായി ഇരുവരും വഴക്കായിരുന്നു എന്നാണു ബന്ധുക്കൾ പറഞ്ഞത്. വഴക്കിനൊടുവിൽ കൃഷി ആവശ്യത്തിന് സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു.

ഭർത്താവ് മരിച്ചതിന്റെ വിഷമത്തിൽ ഭാര്യ വാസന്തി (22) കുഞ്ഞുമായി വീട്ടിൽ നിന്നിറങ്ങുകയും ഗ്രാമത്തിനു പുറത്തുള്ള വയലിലെ മരത്തിൽ തൂങ്ങിമരിക്കുകയും ചെയ്തു. അതിനു മുമ്പ് കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു. ഇവർക്ക് മൂന്നു വയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍