ലോകം അവസാനിച്ചിട്ടില്ല, അർജൻ്റീന ശക്തമായി തിരിച്ചുവരും: പൂർണപിന്തുണയുമായി റാഫേൽ നദാൽ

വ്യാഴം, 24 നവം‌ബര്‍ 2022 (14:42 IST)
ലോകകപ്പിലെ  ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയുമായി തോൽവി വഴങ്ങിയെങ്കിലും അർജൻ്റീനയെ എഴുതിത്തള്ളാറായിട്ടില്ലെന്ന് സ്പാനിഷ് ടെന്നീസ് ഇതിഹാസമായ റാഫേൽ നദാൽ.ഒറ്റത്തോൽവി കൊണ്ട് ലോകം അവസാനിച്ചിട്ടില്ലെന്നും അർജൻ്റീന ശക്തമായി തിരിച്ചുവരുമെന്നും നദാൽ പറഞ്ഞു.
 
സന്തോഷമായാലും സങ്കടമായാലും അതിൻ്റെ അങ്ങേയറ്റത്ത് പോകുന്ന പതിവ് എനിക്കില്ല.ഒറ്റത്തോൽവി കൊണ്ട് ലോകം കീഴ്മേൽ മറിഞ്ഞിട്ടില്ല. അവർ ഒരു കളി തോറ്റു. ഇനിയും 2 കളി അവർക്ക് ബാക്കിയുണ്ട്. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായാണ് അവർ ലോകകപ്പിനെത്തുന്നത്. അതിനാൽ തന്നെ അവരിൽ വിശ്വാസം നഷ്ടപ്പെടേണ്ടതില്ല. അർജൻ്റീനയ്ക്ക് ലോകകപ്പിൽ ഒരുപാട് മുന്നേറാൻ സാധിക്കുമെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. നദാൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍