എക്സറേ പരിശോധനയിൽ താരത്തിൻ്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞു. ആന്തരികമായ രക്തസ്രാവമുണ്ടെന്നും കണ്ടെത്തി. യാസര്‍ അല്‍ ഷഹ്‌രാനിക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചതായും റിപ്പോർട്ടുണ്ട്. താരത്തെ സ്വകാര്യവിമാനത്തിൽ ജർമനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശം നൽകി.