സൗദി അറേബ്യയില്‍ ഇന്ന് പൊതു അവധി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അട്ടിമറി ജയം നേടിയതിനെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവ് അവധി പ്രഖ്യാപിച്ചത്. പൊതു സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.