നിറവയറുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെസി ആരാധിക; ചിത്രങ്ങള്‍ വൈറല്‍
ബുധന്‍, 23 നവംബര്‍ 2022 (10:26 IST)
ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലാണ് ഈ കൊച്ചുകേരളവും. എല്ലാ മുക്കിലും മൂലയിലും കൊടി തോരണങ്ങളും ഫ്‌ളക്‌സുകളും നിറഞ്ഞു കഴിഞ്ഞു. ചെയ്യുന്നതിലെല്ലാം ഒരു ലോകകപ്പ് ടച്ച് കൊണ്ടുവരാനാണ് ഫുട്‌ബോള്‍ ആരാധകര്‍ ശ്രമിക്കുന്നത്. അത്തരത്തിലൊരു ആരാധികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സോഫിയയുടെ ഭര്‍ത്താവും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേല്‍മുറി സ്വദേശി രഞ്ജിത് ലാല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാല്‍ ഫ്രെയ്മ്‌സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.