എല്ലാ കണ്ണുകളും മെസിയിലേക്ക്: ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജി ഇന്നിറങ്ങുന്നു

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (17:03 IST)
യുവേഫ ചാംപ്യന്‍സ് ലീഗിലെ മരണ ഗ്രൂപ്പുകള്‍ ഇന്നുണരും. ഗ്രൂപ്പ് ബിയിൽ മുൻ ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ ലിവർപൂൾ എ‌സി മിലാനെ നേരിടും. ആൻഫീൽഡിൽ ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 12.30നാണ് മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, പോര്‍ട്ടോയെ നേരിടും. 
 
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ പിഎസ്ജി, ക്ലബ്ബ് ബ്രുഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ ബി ലെപ്‌സിഗിനേയും നേരിടും. റയല്‍ മാഡ്രിഡ്- ഇന്റര്‍ മിലാന്‍, അയാക്‌സ്- സ്‌പോര്‍ടിംഗ്, ബൊറൂസിയ ഡോര്‍ട്മുണ്ട്- ബെസിക്താസ് മത്സരവും ഇന്ന് തന്നെയാണ്. അതേസമയം പിഎസ്‌ജിയുടെ മത്സരത്തിൽ മെസി ചാമ്പ്യൻസ് ലീഗിൽ പന്ത് തട്ടുന്നതിനായാണ് ലോകം കാത്തിരിക്കുന്നത്.
 
ചാമ്പ്യൻസ് ലീഗിൽ ആദ്യമായാണ് മെസി ബാഴ്‌സലോണ അല്ലാതെ മറ്റൊരു ജേഴ്‌സിയിൽ കളിക്കാനിറങ്ങുന്നത്. 120 ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് മെസിയുടെ പേരിലുള്ളത്.മുപ്പത്തിയാറ് അസിസ്റ്റ്. നാല് കിരീടം. ഈ നേട്ടങ്ങളെല്ലാം കളിപഠിച്ച, ഇതിഹാസമായി വളര്‍ന്ന ബാഴ്‌സലോണയ്‌ക്കൊപ്പമാണ്. 2006ലായിരുന്നു മെസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം.
 
2009ലും 2011ലും 2015ലും കാറ്റലന്‍ ക്ലബിനൊപ്പം യൂറോപ്യന്‍ രാജാവാവാൻ മെസിക്ക് സാധിച്ചു. അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്‌ജിക്കൊപ്പമാണ് മെസി സ്വപ്‌നം കാണുന്നത്. മുന്നേറ്റനിരയിൽ കൂട്ടായി നെയ്‌മറും എംബാപ്പെയും കൂടി എത്തുമ്പോൾ പിഎസ്ജി മുൻപത്തേക്കാൾ അപകടകാരികളാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article