' ഐപിഎല്ലില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രോഹിത് ഒരു സീസണില്‍ മാത്രമാണ് 400 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഓരോ സീസണിലും 500, 700 റണ്‍സ് സ്‌കോര്‍ ചെയ്യേണ്ട താരമാണ് രോഹിത്തെന്ന് എനിക്ക് തോന്നുന്നില്ല. ഇന്ത്യന്‍ നായകനായപ്പോള്‍ രോഹിത് പറഞ്ഞിരുന്നത് പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുകയാണ് ലക്ഷ്യമെന്നാണ്. സ്വന്തം വിക്കറ്റ് റിസ്‌ക്കെടുത്ത് ടീമിനായി വലിച്ചെറിയാനും രോഹിത് തയ്യാറാണ്. പക്ഷേ ഏല്ലാറ്റിനും അവസാനം രോഹിത് ചിന്തിക്കേണ്ടത് മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കാത്ത പക്ഷം രോഹിത് ഉണ്ടാക്കിയെടുത്ത പേരിനാണ് കോട്ടം തട്ടുന്നത്. രോഹിത്തിനു വിരമിക്കാനുള്ള സമയം അതിക്രമിച്ചു. വിരമിക്കുന്നതിനു മുന്‍പ് ഓര്‍ത്തുവയ്ക്കാന്‍ പാകത്തിനു ആരാധകര്‍ക്കു എന്തെങ്കിലും നല്‍കുകയാണ് വേണ്ടത്,' സെവാഗ് പറഞ്ഞു.