Bromance Movie Social Media Review: അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 'ബ്രോമാന്‍സ്' തിയറ്ററുകളില്‍. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ന്യൂജനറേഷനു ആഘോഷമാക്കാനുള്ള 'ജെന്‍സീ' പടം എന്ന അവകാശവാദത്തോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അതിനോടു നീതി പുലര്‍ത്താന്‍ ബ്രോമാന്‍സിനു സാധിച്ചോ? സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ നോക്കാം:
' ഒരു പൈസ വസൂല്‍ പടം. സംഗീത് പ്രതാപിന്റെ ഷോയാണ് സിനിമയെ എന്റര്‍ടെയ്‌നര്‍ ആക്കുന്നത്. മാത്യുവിന്റെ പ്രകടനം നിരാശപ്പെടുത്തി.' എക്‌സില്‍ ഒരു പ്രേക്ഷകന്‍ കുറിച്ചു.
' കോമഡികള്‍ പലതും വര്‍ക്കായിട്ടില്ല. സംഗീത് പ്രതാപിന്റെ പെര്‍ഫോമന്‍സ് ഒഴിച്ച് മറ്റൊന്നും പോസിറ്റീവായി പറയാനില്ല.'
' ബ്രോമാന്‍സ് കണ്ടു. ഇഷ്ടപ്പെട്ടില്ല. പ്രേമലു പോലെ എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തമാശകളും അത്രയങ്ങ് എന്‍ഗേജ് ചെയ്യിപ്പിച്ചില്ല.'
' വേണമെങ്കില്‍ ഒന്ന് കണ്ടുനോക്കാവുന്ന പടം. അത്ര മോശമായിട്ടില്ലെങ്കിലും ഒരു എക്‌സ് ഫാക്ടര്‍ പടത്തില്‍ ഇല്ല. ശരാശരി എക്‌സ്പീരിയന്‍സ് മാത്രം'
' സംഗീത് പ്രതാപിന്റെ പെര്‍ഫോമന്‍സിനു വേണ്ടി മാത്രം ടിക്കറ്റെടുക്കാം. കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്' എന്നിങ്ങനെയാണ് ഫെയ്‌സ്ബുക്കിലും എക്‌സിലും വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങള്‍.